മോഹൻലാൽ നായകനായി ഷാജികൈലാസ്- രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെക്കുറിച്ചെല്ലാം നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും പ്രേക്ഷകർ ചിത്രത്തെ തള്ളിക്കളഞ്ഞിരുന്നില്ല.
ചിത്രത്തിലെ ക്ലൈമാക്സ് സീനിൽ മോഹൻലാലും നായിക ഐശ്വര്യയും ഒരുമിച്ച് വാഹനത്തിൽ പോകുന്നതതോടെയാണ് അവസാനിക്കുന്നത്. എന്നാൽ നായികാനായകൻമാർ സഞ്ചരിച്ച ജീപ്പിൽ നിന്നും കുറച്ചു പച്ചക്കറികൾ പുറത്തു ചാടുന്ന രംഗം എന്ന് പലരും ശ്രദ്ധിച്ചിരുന്നു. ചിത്രം അവസാനിച്ചാലും ഈ പച്ചക്കറികള്‍ തങ്ങളുടെ മനസ്സില്‍ നിന്നും മായാറില്ല എന്നു പറഞ്ഞവരുമുണ്ട് ആരാധകരിൽ.
ഇപ്പോഴിതാ അക്കാര്യത്തിൽ ഒരു തീരുമാനമായി. ചിത്രത്തിന് ഒരു ‘ഡിലീറ്റഡ് എന്‍ഡിംഗ്’ പുറത്തിറങ്ങി. ‘അക്ഷയ് സോഡാബോട്ടില്‍’ എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . നടന്നുവരുന്ന രണ്ടു പേർ രസകരമായി പച്ചക്കറി എടുക്കുകയാണ് പുതിയ സീനിൽ. വീഡിയോ പുറത്തുവന്നതോടെ ‘പച്ചക്കറികളെ കുറിച്ചുള്ള തങ്ങളുടെ വിഷമം മാറി’ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)