ജീത്തു ജോസഫ് -മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ആദ്യ ഭാഗം റീമേക്ക് ചെയ്ത ഭാഷകളിലെല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന്‍റെ റീമേക്ക് തെലുങ്കില്‍ പൂര്‍ത്തിയായിരുന്നു. പിന്നാലെ കന്നഡയിലും ‘ദൃശ്യം 2’ റീമേക്കിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രവിചന്ദ്രനും നവ്യ നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.വാസുവാണ്. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നവ്യ നായര്‍.
മലയാളം ഒറിജിനലില്‍ മീന അവതരിപ്പിച്ച ‘റാണി’ എന്ന കഥാപാത്രത്തെയാണ് നവ്യ കന്നഡത്തില്‍ അവതരിപ്പിക്കുന്നത്. പക്ഷേ കഥാപാത്രത്തിന്‍റെ പേര് സീത എന്നാണ്. രവിചന്ദ്രന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര് ‘രാജേന്ദ്ര പൊന്നപ്പ’ എന്നുമാണ്. ഇ ഫോർ എൻറർടെയ്ൻമെന്റ്സ് ആണ് നിർമാണം.
ജൂലൈ 12ന് ബംഗളൂരുവില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ആരോഹി നാരായണ്‍, പ്രമോദി ഷെട്ടി, ആശ ശരത്ത്, പ്രഭു, ആനന്ദ് നാഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തെലുഗു റീമേക്ക് ആശിർവാദ് ആണ് നിർമിക്കുന്നത്. വെങ്കിടെഷ് ആണ് നായകൻ. റാണി എന്ന കഥാപാത്രത്തെ മീന തന്നെ തെലുങ്കിലും അവതരിപ്പിക്കും. കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ ആശ ശരത് തന്നെയാണ് വേഷമിടുന്നത്. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്.



