സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ

ചുരുങ്ങിയ കാലയളവിൽ വളരെ കുറച്ച് കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് നവ്യ നായർ. മലയാളികള്‍ സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് ഈ താരത്തെ കാണുന്നത്. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ നവ്യയുടേതായുണ്ട്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സനിമാ പ്രേക്ഷകര്‍ എക്കാലത്തും നവ്യയെ ഓര്‍ത്തിരിക്കാന്‍.

വിവാഹശേഷം സിനിമയില്‍ താരം അത്ര സജീവമായിരുന്നില്ല. എന്നാൽ താരം തന്റെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡയയിൽ പങ്ക് വെക്കാറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവാണ് നവ്യ. തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫോട്ടോകളുമൊക്കെ ആരാധകര്‍ക്കായി നവ്യ
പങ്കുവയ്ക്കാറുണ്ട്. സാരിയില്‍ സ്റ്റൈലിഷ് ലുക്കിലുളള പുത്തന്‍ ചിത്രങ്ങള പങ്കുവച്ചിരിക്കുകയാണ് നവ്യ ഇപ്പോൾ. താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്. സായി കൃഷ്ണ ഏക മകനാണ്. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം
ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍.

buy office 2019 pro