14 ഡേയ്സ് ഓഫ് ലൗ എന്ന ഷോർട് ഫിലിമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. നഹാസ് ഹിദായത്ത് കഥയും സംവിധാനവും നിർവഹിച്ച ഈ ഷോർട് മൂവിയിൽ കൊറോണക്കാലത്തെ പ്രണയം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ, മണിയറയിലെ അശോകൻ എന്നീ സിനിമകളിലൂടെ മലയാളിക്ക് സുപരിചിതയായ നയന എൽസയാണ് നായിക വേഷം ചെയ്തത്. നിരവധി ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഉണ്ണി ലാലു ആണ് നായകൻ.
ജോവൽ ജോൺസ് ഒരുക്കിയ അതിമനോഹര ഒരു ഗാനവും ചിത്രത്തിനെ പ്രേക്ഷക ശ്രദ്ധ നേടുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നാലര ലക്ഷത്തിൽ അധികം പേർ ഈ ചിത്രം യൂട്യൂബിൽ കണ്ടുകഴിഞ്ഞു.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)