ഓണമാഘോഷിക്കാൻ അമ്മയുടേ അടുത്തേക്ക് പറന്ന് ലേഡി സൂപ്പർ സ്റ്റാർ; നയൻസിനൊപ്പം വിഘ്നേശും കേരളത്തിലെത്തി

കേരളത്തിന്റെ മകളാണ് ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പദവിയിലെത്തിയ നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം വളരുകയായിരുന്നു.

ഏതായാലും ഇത്തവണ ഓണമാഘോഷിക്കാൻ കൊച്ചിയിൽ അമ്മയുടെ അടുത്തേക്കാണ് നയൻസ് എത്തിയത്. ഒറ്റക്കല്ല കാമുകനും യുവസംവിധായകനുമായ വിഘ്നേശ് ശിവനും ഒപ്പമുണ്ടായിരുന്നു. ഇരുവരും ചെന്നൈയില്‍ നിന്നു കേരളത്തിലേക്ക് പ്രൈവറ്റ് ചാര്‍ട്ടേഡ് ജെറ്റില്‍ എത്തുകയായിരുന്നു. കൊച്ചിയില്‍ നയന്‍താരയുടെ വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഓണാഘോഷം.

നാളുകള്‍ക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.