സൗത്ത് ഇന്ത്യയിലെ തന്നെ വിലകൂടിയ താരമായ നയൻസും കൊറോണയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് പങ്കാളിയാവുന്നു. രാജ്യം മുഴുവൻ ഒരുമിച്ചു നിൽക്കുമ്പോൾ താരങ്ങളും അതിൽ പങ്കു ചേരുന്നത് വലിയ പ്രശംസ അർഹിക്കുന്ന ഒന്നാണ്. 20 ലക്ഷം രൂപയാണ് നയൻതാര സഹായനിധിയിലേയ്ക്ക് നൽകിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ഫിലിം എംപ്ലോയീസ് അസോസിയേഷൻ വേണ്ടിയാണ് നയൻതാര തുക നൽകിയത്. കൊറോണ കാരണം തകർന്ന പല മേഖലകളിൽ ഒന്നാണ് സിനിമ മേഖലയും. നിത്യ വേതന തൊഴിൽ ചെയ്യുന്നവരുടെ വരുമാന മാർഗം പ്രതിസന്ധിയിൽ ആയതോടെ ഇവർക്കുള്ള ആശ്വാസമായി പല താരങ്ങളും FEFSI അഥവാ ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ സൗത്ത് ഇന്ത്യക്ക് സഹായവുമായി രംഗത്ത് എത്തി. ഇതിലേക്ക് ആണ് ഇപ്പോൾ സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാര തന്റെ സംഭാവനയും നൽകിയിരിക്കുന്നത്.
ദുരിതാശ്വാസ സഹായമായി നയൻതാരയും; നൽകിയത് 20 ലക്ഷം രൂപ
Subscribe
Login
0 Comments
Oldest



