തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് നെട്രികൺ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. താരത്തിന്റെ സുഹൃത്തും സംവിധായകനുമായ വിഘ്നേശ് ശിവൻ നിര്ഡമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്.
കയ്യിൽ ആയുധവുമായി, മുഖത്ത് മുറിവുകളോടെ നിൽക്കുന്ന നയൻസിനെയാണ് പോസ്റ്ററിൽ കാണുന്നത്. ത്രില്ലർ ചിത്രമാണെന്നാണ് സൂചന. പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
താരത്തിന്റെ 65 ാം ചിത്രമാണ് നെട്രികൺ. മലയാള താരം അജ്മൽ അമീറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിഘ്നേഷ് ശിവന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.




