ആറ്റ്ലി-ഷാരൂഖ്ഖാൻ ചിത്രം; നയൻതാര നായിക?

വിജയ്‌ക്കൊപ്പം ഹാട്രിക് ഹിറ്റ്‌ചിത്രങ്ങള്‍ ഒരുക്കിയ ആറ്റ്‌ലി ഷാരൂഖ് ഖാനുമായി
ബോളിവുഡ് ചിത്രം ചെയ്യുവാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണെന്ന് എന്നതാണ് പുതിയ വിവരം.

ദക്ഷിണേന്ത്യയിലെ ഒരു പ്രധാനപ്പെട്ട നായികയെ ചിത്രത്തില കൊണ്ടുവരണമെന്ന് നിര്‍മാതാക്കൾ ആലോചിച്ചിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന നായികയാണ് നയൻതാര. നയന്‍താരയെ ആറ്റ്‌ലി ചിത്രത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാജാറാണി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ നയന്‍താരയ്‌ക്കൊപ്പം സംവിധായകന്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. നയൻതാര രജനീകാന്ത് ചിത്രം അണ്ണാത്തെ റിലീസിനായി കാത്തിരിക്കുകയാണ്.