നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നമ്പർ 1 ട്രെൻറ്റിങ്ങിൽ ‘നായാട്ട്’; എങ്ങും പ്രശംസ

മാർട്ടിൻ പ്രക്കാട്ട് ഒരുക്കി തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ നായാട്ട് ആണ് ഇപ്പോൾ ചർച്ച.
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന താരങ്ങൾ ആയി വന്ന സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തെ കുറിച്ചു കേരളം ഒട്ടാകെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നെറ്റ്ഫ്ളിക്സിൽ റിലീസ് ആയി രണ്ട് ദിവസം കൊണ്ട് ട്രെന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ് നായാട്ട് ഇപ്പോൾ. ഗ്ലോബൽ മാർക്കറ്റ് ഉള്ള നെറ്റ്ഫ്ലിക്സ് പോലൊരു പ്ലാറ്റ്ഫോമിൽ ഒരു മലയാള സിനിമ നമ്പർ 1 ട്രെന്റിങ് നേടുക എന്നത് തന്നെ വലിയ നേട്ടമാണ്. ട്വിറ്റർ പോലെ ഉള്ള സോഷ്യൽ മീഡിയയിലും മലയാളികൾക്ക് പുറമെ അന്യഭാഷ സിനിമ പ്രേമികളും മികച്ച അഭിപ്രായമാണ് നായാട്ടിനെ കുറിച്ച് പങ്കുവെക്കുന്നത്.

സിനിമ ചെന്നു അവസാനിക്കുന്ന നിസ്സഹായത പ്രേക്ഷകനിൽ അത് തീർന്നിട്ടും നില നിർത്താൻ സാധിച്ചു എന്നത് സംവിധായകന്റെയും കഥാകൃത്തിന്റെയും കഴിവ് കൊണ്ടാണെന്ന് പ്രേക്ഷകർ പറഞ്ഞു കൊണ്ടേയിരിക്കുമ്പോൾ മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായി നായാട്ട് മാറുന്നുണ്ട്. ഇത്തരത്തിൽ ഉള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രേക്ഷകർ പറയുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...