സസ്പെൻസ് നൽകി നസ്രിയയും മേഘ്നയും; ഫെബ്രുവരി 12 ന് സന്തോഷ വാർത്ത

ആരാധകർക്ക് കനത്ത സസ്പെൻസ് നൽകുകയാണ് നടിമാരും സുഹൃത്തുക്കളുമായ നസ്രിയയും മേഘ്ന രാജും. “ഫെബ്രുവരി 12ന് ഒരു ആവേശകരമായ വാര്‍ത്ത വരാനുണ്ട്,” എന്നാണ് ഇരുവരുചേയും ഇൻസ്റ്റാഗ്രാം പോസ്റ്റ്. തങ്ങളെല്ലാവരും ആവേശത്തിലാണെന്ന് മേഘ്ന ഈ പോസ്റ്റിന് അടിക്കുറിപ്പും നല്‍കിയിരിക്കുന്നു.

എന്നാൽ കൂടുതൽ വിശദാംശങ്ങളൊന്നും ഇല്ലാത്തതിനാൽ ആരാധകർ വെട്ടിലായി.ചിലര്‍ ചോദിക്കുന്നത് ജൂനിയര്‍ ചിരുവിന്റെ പേരോ ഫൊട്ടോയോ ആണോ ഈ സര്‍പ്രൈസ് എന്നാണ്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണ ശേഷമാണ് മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ചത്. ഏറെ ദുഃഖിതയായത സമയമായതിനാലാകണം കുഞ്ഞിന്റെ ചിത്രങ്ങളോ യഥാർതഥ പേരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,” എന്നാണ് അന്ന് നസ്രിയ കുറിച്ചത്.മേഘ്നയും ചിരഞ്ജീവി സര്‍ജയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് നസ്രിയ. അതുകൊണ്ടു തന്നെ കുഞ്ഞിനെ സംബന്ധിക്കുന്ന വിശേഷമായിരിക്കും 12 ന് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.