മലയാളികള്‍ക്ക് ഏരെ പ്രിയങ്കരിയായ ക്യൂട്ട് നായികയാണ് നസ്രിയ. ബാലതാരമായി എത്തിയ നസ്രിയ നായികയായി പിന്നീട് പ്രേക്ഷകരുടെ ഇഷ്ടനായകന്‍ ഫഹദ് ഫാസിലിന്റെ ഭാര്യുമായി. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ല താരം. ഇപ്പോഴിതാ തൻ്റെ സിനിമാപ്രവേശനത്തെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചുമെല്ലാം മനസു തുറക്കുകയാണ് താരം. ബ്ലസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പളുങ്കിലൂടെയായിരുന്നു നസ്രിയ സിനിമയിലെത്തിയത്.

പളുങ്കിനായി ഞങ്ങള്‍ക്ക് വര്‍ക്ക്‌ഷോപ്പുണ്ടായിരുന്നു. ബ്ലെസിയെ പോലൊരു സംവിധായകനൊപ്പം അരങ്ങേറാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നിയിരുന്നു. അത് പോലെ തന്നെ മമ്മൂക്കയുമുണ്ടായിരുന്നു ആ ചിത്രത്തില്‍. അദ്ദേഹത്തിന്റെ മകളായാണ് അഭിനയിച്ചത്. ഒരുപാട് പേടിയോടെയാണ് ലൊക്കേഷനിലേക്ക് പോയത്. എന്നാല്‍ അടുത്ത് കഴിഞ്ഞപ്പോഴാണ് ഇത്രയും നല്ലൊരു മനുഷ്യനുണ്ടോയെന്ന് അത്ഭുതപ്പെട്ടത്, നസ്രിയ പറയുന്നു.

പിന്നീട് സ്‌കൂളും പഠനവുമെല്ലാം ശ്രദ്ധിക്കാനാണ് തയ്യാറെടുത്തത്. അപ്പോവാണ് മാഡ് ഡാഡിയിലേക്ക് ക്ഷണം വന്നത്. കഥകേട്ട് അഭിനയിക്കാന്‍ തയ്യറാകുകയായിരുന്നു. എന്നാല്‍ ആ ചിത്രത്തോടെ സിനിമ നിര്‍ത്താനായിരുന്നു അന്ന് വിചാരിച്ചതെന്നും താരം പറഞ്ഞു.



