നാനിയുടെ നായികയായി നസ്രിയ; ടൈറ്റിൽ പ്രഖ്യാപനം അടുത്ത ആഴ്ച

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ വിവേക് അത്രേയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയാകാൻ മലയാളത്തിന്റെ പ്രിയ നടി നസ്രിയ. നാനി നായകൻ ആകുന്ന ചിത്രത്തിന്റെ ടൈറ്റിൽ നവംബർ 21ന് പുറത്തിറക്കും. നസ്രിയയുടെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്‌.