ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ പൃഥിരാജ്; കമന്റടിച്ച് കൺഫ്യൂഷനാക്കി നസ്രിയ

പൃഥിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോൾഡ് കേസ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. സൈക്കിളില്‍ വരുന്ന ചിത്രമാണ് പൃഥ്വി ഇത്തവണ ആരാധകരുമായി പങ്കുവെച്ചത്.

ചിത്രത്തിന് താഴം കമന്റുമായി നടി നസ്രിയയും എത്തി. Ishhtaylee എന്നാണ് നസ്രിയ കമന്റായി കുറിച്ചത്. എന്നാൽ കമന്റുകണ്ട ആരാധകർ ആകെ ആശയക്കുഴപ്പത്തിലായി. എന്താണ് നസ്രിയയുടെ കമന്റിനു പിന്നിലെ രഹസ്യമെന്നാണ് എല്ലാവരും ചികയുന്നത്. രണ്ട് ഇമോജികളാണ് നസ്രിയയ്ക്ക് മറുപടിയായി പൃഥ്വിരാജ് നൽകിയത്.

എ.സി.പി സത്യജിത് എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ്‌ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാക്കിയണിഞ്ഞുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.