‘നെടുമി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചെത്ത് തൊഴിലാളികളുടെ ജീവിതം പറയുന്ന സിനിമയാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നന്ദ ലക്ഷ്മണും എ.ആര്‍.രാജേഷുമാണ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്.
കള്ള് ചെത്തുന്ന തൊഴിലാളികളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള പേരാട്ടവും അവസ്ഥയും ചൂണ്ടിക്കാണിക്കുന്ന ചിത്രം 90 കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തമിഴ്‌നാട്ടിലെ വില്ലുപുരത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. പ്രദീപ് സെല്‍വരാജ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയയാണ് നായിക. ബാല ആര്‍ട്ടിസ്റ്റ് ശരത് രാജും ഈ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജാസ് ജെ.പിയാണ്. വിശ്വമതി ഛായാഗ്രഹണവും രാം ശരവണന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം, മേക്കപ്പ് ദിനേശ് ഡേവിഡ്. നന്ദ ലക്ഷ്മണും ദിനേശ് ഡേവിഡുമാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യദുകൃഷ്ണന്‍ ആര്‍ നമ്പൂതിരിയാണ് മലയാള ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പുതുച്ചേരി എം.വെല്‍മുരുകന്‍ നിര്‍മ്മിച്ച ഈ ചിത്രം അരിശ്വര്‍ പ്രൊഡക്ഷന്‍ ആണ് റിലീസിന് എത്തിക്കുന്നത്.



