ആമസോൺ പ്രൈമിന്റെ വെബ് സീരീസിൽ പ്രധാന കഥാപാത്രമായി മലയാളത്തിന്റെ സ്വന്തം നീരജ് മാധവും. ഷോർ & ദി സിറ്റി , ഗോ ഗോവ ഗോൺ തുടങ്ങിയ സീരീസ് ഒരുക്കിയ രാജ് & ഡി കെ എന്നീ ഇരട്ട സംവിധായകർ ഒരുക്കുന്ന ‘ദി ഫാമിലി മാൻ’ എന്ന സീരീസിൽ ആണ് നീരജും പ്രധാന ഭാഗമായി എത്തുന്നത്. 10 ഭാഗങ്ങളുള്ള ചിത്രം സെപ്റ്റംബർ അവസാന വാരം ആമസോൺ പ്രൈമിൽ ലഭ്യമാകും. നീരജിനെ കൂടാതെ മനോജ് ബാജ്പേയി, പ്രിയാമണി എന്നിവരാണ് സീരിസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാളം വിട്ടുപോയിട്ടില്ല എന്നും അഭിനയിച്ച 1,2 സിനിമകൾ ഉടൻ റിലീസിനെത്തുമെന്നും നീരജ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
Subscribe
Login
0 Comments