ആ പഴയ വേലക്കാരിചേച്ചി വീണ്ടും; അവസരം നൽകാൻ മടിക്കാതെ ‘ക’യുടെ അണിയറക്കാർ !!

‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ ?’ പട്ടണപ്രവേശം സിനിമയിൽ ശ്രീനിവാസനോട്‌ വീട്ടുജോലിക്കാരി ചോദിക്കുന്ന ചോദ്യമാണ് ഇത്‌. ആ ചോദ്യവും അത്‌ പറഞ്ഞ ആ സ്ത്രീയെയും മലയാളി മറക്കാൻ ഇടയില്ല. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ആ ചേച്ചി തന്നെയാണ് താരം. അതുപക്ഷെ പഴയ സിനിമ രംഗം കൊണ്ടല്ല, മറിച്ച്‌ നീരജ്‌ മാധവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റുകൊണ്ടാണെന്ന് മാത്രം.

നീരജ്‌ മാധവ്‌ നായകനാകുന്ന ‘ക’ എന്ന പുതിയ മലയാള സിനിമയിൽ ആ പഴയ വീട്ടുജോലിക്കാരി ചേച്ചിയായ ആളൂർ എൽസി ഒരു വേഷം ചെയ്യും. നീരജ്‌ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്‌. ഞങ്ങളുടെ സിനിമ ലൊക്കേഷനിൽ ഒരു വേഷം തേടി എത്തിയ എൽസി ചേച്ചിക്ക്‌ സംവിധായകൻ രജീഷ്‌ ലാലും നിർമ്മാതാവ്‌ ശ്രീജിത്തും ചേർന്ന് തിരക്കഥാകൃത്തുക്കളോട്‌ പറഞ്ഞ്‌ ഒരു വേഷം എഴുതി ഉണ്ടാക്കി എന്നാണ് നീരജ്‌ അഭിപ്രായപ്പെട്ടത്‌.

പട്ടണപ്രവേശത്തിന് പുറമെ പുറപ്പാട്‌, ഞാൻ ഗന്ധർവൻ, നീലഗിരി, പൊന്മുട്ടയിടുന്ന താറാവ്‌, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ എൽസി ചേച്ചി ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ അവസരങ്ങൾ ഇവരെ തേടിയെത്തിയില്ല.

പിക്സീറോ പ്രൊഡക്ഷൻസിന് വേണ്ടി ശ്രീജിത്ത്‌ നിർമ്മിക്കുന്ന ‘ക’യിൽ നമുക്ക്‌ വീണ്ടും എൽസി ചേച്ചിയെ കാണാം. നീരജ്‌ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖമാണ് നായിക കഥപാത്രമായി എത്തുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments