വീണ്ടും ബോളിവുഡില്‍ തിളങ്ങാന്‍ നീരജ് മാധവ്; ഫീല്‍സ് ലൈക്ക് ഇഷ്കിന്റെ ട്രെയിലർ പുറത്ത്

ചുരുക്കം ചില ചിത്രങ്ങളി‌ലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് നീരജ് മാധവ്. ഹിന്ദി സീരിസായ ഫാമിലി മാനിലൂടെ ബോളിവുഡിന്റെയും മനം കവര്‍ന്നിരുന്നു ഈ താരം. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോള്‍ നീരജിന്റെ പുതിയ ഹിന്ദി ചിത്രം എത്തുകയാണ്. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ഫീല്‍സ് ലൈക്ക് ഇഷ്കിലാണ് നീരജ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.

ആറു ചെറു ചിത്രങ്ങളാണ് സിനിമയിലുള്ളത്. വ്യത്യസ്തങ്ങളായ പ്രണയങ്ങളാണ് ഫീല്‍സ് ലൈക്ക് ഇഷ്കിലുള്ളത്. ഇന്റര്‍വ്യൂ എന്ന ചിത്രത്തിലാണ് നീരജ് അഭിനയിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന മലയാളിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്. ഇന്റര്‍വ്യൂവില്‍ വച്ച്‌ ഒരു പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് കഥ മുന്നോട്ടുപോകുന്നത്. രോഹിത് സരഫ്, രാധിക മധന്‍, ടാനിയ, അമോല്‍ പരാഷാര്‍, സിമ്രാന്‍ ജെഹാനി, കജോള്‍ ചഗ്, സന്‍ജീത ഭട്ടാചാര്യ, സ്കന്ദ് ഠാക്കൂര്‍, സബ ആസാദ്, മിഹിന്‍ അഹുജ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രം ജൂലൈ 23ന് റിലീസ് ചെയ്യും.

buy windows 10 enterprise

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...