മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയുടെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ വച്ചു നടന്നു. നീണ്ട ഇടവേളയ്ക്കു ശേഷം നാദിയ മൊയ്‌തു ലാലേട്ടനൊപ്പം ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സുരാജ് വെഞ്ഞാറമൂടും ഒരു ശ്രദ്ധേയ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ലാലേട്ടൻ തന്നെ പാടിയ ഒരു ഗാനം ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.




ഇതിനോടൊപ്പം തന്നെ പ്രേക്ഷക ഹൃദയം കവർന്ന പ്രണയകാവ്യമായ മായാനദിയുടെ 125ആം ദിന ആഘോഷവും ഓഡിയോ ലോഞ്ച് വേദിയിൽ കൊണ്ടാടി. സന്തോഷ് ടി കുരുവിളയാണ് രണ്ടു ച്ചിത്രങ്ങളുടെയും നിർമാതാവ്, ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.
















