നീയും ഞാനും എന്ന ചിത്രത്തിലെ ‘എൻ റൂഹിൻ വാതിലിൽ’ എന്ന ഗാനം പുറത്തിറങ്ങി..!!

എ.കെ സാജൻ സംവിധാനം ചെയ്ത്‌ ഷറഫുദ്ദീൻ, അനു സിതാര, സിജു വിൽസൺ എന്നിവർ അഭിനയിക്കുന്ന നീയും ഞാനും എന്ന സിനിമയിലെ ‘എൻ റൂഹിൻ വാതിലിൽ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വിനു തോമസ്‌ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത്‌ അമൽ ആന്റണിയാണ്.

സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു പ്രണയ ചിത്രമാണ് ‘നീയും ഞാനും’. ജനുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments