വേദനകളുടെ പിറന്നാൾ ദിനത്തിൽ നടി നേഹ അയ്യർക്ക്‌ ആൺകുഞ്ഞ്‌ ജനിച്ചു

തരംഗം, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ മോഡലും ബോളിവുഡ്‌ നടിയുമായ നേഹ അയ്യർക്ക്‌ ആൺകുഞ്ഞ്‌ പിറന്നു. അകാലത്തിൽ മരണപ്പെട്ട നേഹയുടെ ഭർത്താവിന്റെ പിറന്നാൾ ദിനമായ ആഗസ്റ്റ്‌ 30ന് ആണ് കുഞ്ഞ്‌ ജനിച്ചത്‌. നേഹ തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്‌.

കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഭർത്താവിന്റെ മരണം. ഭർത്താവിന്റെ മരണ ശേഷം താൻ ഗർഭിണി ആണെന്നുള്ള വിവരം നേഹ തന്നെയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്‌. അന്നുമുതൽ ഈ സുദിനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നേഹയും ആരാധകരും. നിരവധി താരങ്ങളും നേഹയ്ക്ക്‌ ആശംസകൾ നേർന്നിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments