പുത്തൻ ലുക്കിൽ അല്ലുവിന്റെ ദി ബീസ്റ്റ്; മേയ്ക്ക് ഓവർ നടത്തിയത് റേഞ്ച് റോവറിന്

തെലുങ്കിലെ സ്റ്റൈലിസ്റ്റ് സ്റ്റാറാണ് അല്ലു അർജുൻ. കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. സിനിമപോലെതന്നെ അല്ലുവിന് വാഹനങ്ങളോടും ഏറെ പ്രിയമാണ്. തിരക്കിനിടയിലും പുതിയ വാഹനങ്ങൾ സ്വന്തമാക്കാൻ മാത്രമല്ല അവയ്ക്ക് മോഡിഫിക്കേഷൻ വരുത്താനും താരം സമയം കണ്ടെത്തുകയാണ്.

ഇപ്പോഴിതാ തന്റെ റേഞ്ച് റോവറാണ് താരം പിതിയ ലുക്കിൽ ഇറക്കിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് അല്ലു അര്‍ജുന്‍ ഒരു റേഞ്ച് റോവര്‍ സ്വന്തമാക്കിയത്. ‘ദി ബീസ്റ്റ്’ എന്നാണ് അതിനു നല്‍കിയ പേര്. 2.3 കോടി എക്‌സ്-ഷോറൂം വിലയുള്ള റേഞ്ച് റോവറിനാണ് ഇപ്പോൾ പുത്തൻ ലുക്ക് നൽകിയിരിക്കുന്നത്.

ബീസ്റ്റിന്റെ മെയ്ക്‌ഓവറിന് പിന്നില്‍ ട്യൂണിങ് രംഗത്തെ പ്രശസ്തരായ റേസ്ടെക് ആണ്. ലോകപ്രശസ്ത പ്രീമിയം അലോയ് വീല്‍ നിര്‍മ്മാതാക്കളായ വോസ്സന്റെ കറുപ്പ് നിറത്തിലുള്ള, ധാരാളം സ്പോക്കുകളുള്ള അലോയ് വീല്‍ ആണ് അല്ലുവിന്റെ റേഞ്ച് റോവറില്‍ ഘടിപ്പിച്ചിരിക്കുന്നത് . വീല്‍ കാപ്പില്‍ അല്ലു അര്‍ജുന്റെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ആയ ‘AA’ ചേര്‍ത്ത ലോഗോയും പ്രത്യേകം പതിപ്പിച്ചിട്ടുണ്ട്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...