പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ലൂസിഫറിന് പ്രത്യേകിച്ച് ഹൈപ് വേണ്ട. ചുമ്മാ ലൂസിഫറിന്റെ എന്തെങ്കിലും സോഷ്യൽ മീഡിയയിൽ ഇറക്കി വിട്ടാൽ അത് തരംഗമായിക്കോളും. ചിത്രം അനൗൺസ് ചെയ്ത നാൾ മുതൽക്ക് ഇങ്ങനെയാണ്. ഇന്ന് സംവിധായകൻ കൂടിയായ പൃഥ്വിരാജ് ലൂസിഫറിന്റെ പുതിയ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കുകയുണ്ടായി. നിമിഷ നേരംകൊണ്ട് പോസ്റ്റർ വൈറലായി. കാർ ഡോറിൽ ചിരി നിന്നുകൊണ്ട് ചെറുപുഞ്ചിരിയുമായി മുകളിലോട്ട് നോക്കി നിൽക്കുന്ന ലാലേട്ടന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
Subscribe
Login
0 Comments