മലയാള സിനിമയിൽ തരംഗം സൃഷ്ടിക്കുവാൻ പൃഥ്വിയുടെ ‘നയൻ’ ട്രെയ്‌ലർ നാളെ എത്തുന്നു; ചിത്രത്തിലെ പുതിയ കിടിലൻ പോസ്റ്ററുകൾ പുറത്തിറങ്ങി..!!

ജൂനുസ്‌ മൊഹമ്മദ്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ കേന്ദ്ര കഥാപാത്രമാകുന്ന ‘9’ സിനിമയുടെ ട്രെയ്‌ലർ നാളെ വരാനിരിക്കെ ചിത്രത്തിന്റെ ഇന്ന് പുറത്തുവന്ന പോസ്റ്ററുകൾ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നു. സയൻസ്‌ ഫിക്ഷൻ എന്ന മലയാളിക്ക്‌ അത്ര സുപരിചിതമല്ലാത്ത ജോണറാണ് ചിത്രത്തിന്റെത്‌. പൃഥ്വിയെ കൂടാതെ വാമിഖയും മംതയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Prithviraj & Mamta in 9 Movie

നാളെ 11 മണിക്ക് ഓൺലൈനിൽ റിലീസ്‌ ചെയ്യുന്ന ട്രെയ്‌ലർ രാത്രി കൃത്യം 9 മണിക്ക്‌ മലയാളത്തിലെ 15 പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ട്‌ തരംഗം തീർക്കാൻ കൂടി ഒരുങ്ങുകയാണ് ‘9’. ഇത്തരത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ ചാനലുകളിൽ ട്രെയ്‌ലർ ടെലികാസ്റ്റ്‌ ചെയ്യുന്നത്‌. ഫെബ്രുവരി 7ന് ആണ് ചിത്രം റിലീസ്‌ ചെയ്യുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments