സിദ്ധിഖ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബ്രദറിൽ പുതുമുഖം മിർന മേനോൻ നായികയാകുന്നു. കുവൈറ്റ് മലയാളിയും ബി.ടെക് ബിരുദധാരിയുമായ മിർനയുടെ ആദ്യ മലയാള ചിത്രമാണിത്.

ബോളിവുഡ് താരം അർബാസ് ഖാൻ, സിദ്ധിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോനും എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ 8ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.



