അടുത്ത വർഷം ഒരുങ്ങുന്നത്‌ മാസ്സ്‌ ആക്ഷൻ ചിത്രങ്ങൾ: പൃഥ്വിരാജ്‌

മലയാള സിനിമയിൽ ഏറ്റവും മനോഹരമായി ആക്ഷൻ സീനുകൾ ചെയ്യുന്ന ഒരു താരമാണ് പൃഥ്വിരാജ്‌. അൻവർ, പുതിയ മുഖം തൊട്ട്‌ ഒട്ടനവധി ചിത്രങ്ങളിലൂടെ പൃഥ്വി അത്‌ തെളിയിച്ചിട്ടുള്ളതുമാണ്. കുറച്ചു കാലങ്ങളായി അത്തരം സിനിമകൾ പൃഥ്വിയിൽ നിന്നും വരുന്നില്ല എന്നത്‌ വലിയ ഒരു വിഭാഗം ആരാധകരെ നിരാശരാക്കിയിരുന്നു. ഇനി അന്നാണ് അത്തരത്തിൽ ഒരു വേഷത്തിൽ പൃഥ്വിയെ കാണാൻ സാധിക്കുക എന്നത്‌ അവരിൽ പലരും നിരന്തരം ചോദിക്കുന്ന ഒരു കാര്യവുമാണ്. ഇതിന് ഉത്തരമെന്നോണം സാക്ഷാൽ പൃഥ്വി തന്നെ എത്തിയിരിക്കുകയാണ്. പുതിയ ചിത്രമായ ബ്രദേഴ്സ്‌ ഡേയുടെ പ്രചരണാർത്ഥം നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച്‌ പറയുന്നത്‌. രതീഷ്‌ അമ്പാട്ട്‌ സംവിധാനം ചെയ്ത്‌ മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിൽ ആക്ഷൻ സീനുകൾ ഉണ്ടാകുമെന്ന് പൃഥ്വി പറയുന്നു. എസ്‌ മഹേഷ്‌ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയൻ ആക്ഷൻ സീനുകളുടെ നരേഷനിൽ കൂടെയാണ് കഥ പറയുന്നത്‌ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്തായാലും ഈ 2 ചിത്രത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ്‌ ഇവിടെ തുടങ്ങുകയാണ്. ഇതിന് പുറമെ വേറെയും ആക്ഷൻ ചിത്രങ്ങൾ പൃഥ്വിയെ വെച്ച്‌ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments