ഓണപ്പൂക്കളത്തിലൂടെ നഴ്സുമാർക്ക് ആദരം; വൈറലായി നടി നിഖിലാവിമലിന്റെ ഓണാഘോഷം

ചലച്ചിത്ര താരങ്ങളുടെ ഓണാഘോഷങ്ങളും വിശേഷങ്ങളുമെല്ലാം എന്നും ചർച്ചയാകാറുണ്ട്. ചില താരങ്ങളാകട്ടെ സ്വന്തം ആഘോഷങ്ങൾ സന്ദേശമാക്കാന്ഡ ശ്രമിക്കാറുമുണ്ട്. അത്തരത്തിലൊരു ഓണാഘോഷമാണ് നടി നിഖില വിമലിന്റേത്. പൂക്കളത്തിനരികിലിരിക്കുന്ന നിഖിലയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. വെറുമൊരു പൂക്കളമല്ല, നേഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുളള പൂക്കളമാണ് ഇത്തവണത്തെ ഓണത്തിന് നിഖില ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് രാപ്പകലിലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ ഈ സമയം ഓര്‍ക്കുകയാണ് താരം.

സ്വാര്‍ത്ഥമായ സേവനവും പരിചരണവും നല്‍കി എണ്ണമറ്റ കോവിഡ് രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കി ഓണക്കാലത്ത് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കിയ നേഴ്‌സുമാരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നാണ് നിഖില വിമല്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം കുറിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനും നേരത്തെ നേഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ച്‌ പൂക്കളത്തിന് മുന്നിലിരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ ബാലതാരമായി സിനിമയിലെത്തിയ നിഖില, ദിലീപ് നായകനായ 24×7 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയായത്. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ. ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി. ഒരു യമണ്ടന്‍ പ്രേമകഥയിൽ ദുൽഖർ സൽമാന്റെ നായികയായും നിഖില എത്തിയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...