രണത്തിന് ശേഷം നിർമൽ ഒരുക്കുന്ന ‘കുമാരി’; ഐശ്വര്യ ലക്ഷ്മി നായികയാകുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

രണം എന്ന പൃഥ്വിരാജ്‌ ചിത്രത്തിന് ശേഷം നിർമൽ സഹദേവ്‌ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്‌. നിർമൽ സഹദേവ്‌, ജിജു ജോൺ, ജേക്സ്‌ ബിജോയ്‌, ശ്രീജിത്ത്‌ സാരംഗ്‌ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌.

ജേക്സ്‌ ബിജോയ്‌ സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജിഗ്‌മെ ടെൻസിംഗ്‌ ആണ്.