അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പ്; പ്രധാന വേഷത്തിൽ നിത്യ മേനോനും

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സച്ചിയുടെ സംവിധാനത്തിലെത്തിയ അയ്യപ്പനും കോശിയും. ചിത്രത്തിന് ഇപ്പോൾ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. പവൻ കല്യാണും, റാണ ദഗുബട്ടിയുമാണ് തെലുങ്കിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.

ഐശ്വര്യ രാജേഷാണ് ചിത്രത്തിൽ നായികയായെത്തുക. ഇപ്പോഴിതാ മറ്റൊരു നായികയായി നിത്യ മേനോനും എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.അണിയറ പ്രവര്‍ത്തകരാണ് നിത്യ ജോയിന്‍ ചെയ്ത വിവരം അറിയിച്ചത്.

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ ഭീംല നായക് എന്ന പേരിലാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കോശിയായി റാണയും എത്തും.