വി.കെ പ്രകാശ് സംവിധാനം ചെയ്ത് നിത്യ മേനോൻ അഭിനയിക്കുന്ന ചിത്രമാണ് ‘പ്രാണ’. ഒറ്റ അഭിനേതാവ് മാത്രമുള്ള ചിത്രം മലയാളം, കന്നഡ, ഹിന്ദി, തെലുഗു എന്നീ 4 ഭാഷകളിലാണ് വരുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ സൂപ്പർതാരം പൃഥ്വിരാജ് അദ്ദേഹത്തിന്റെ പേജിലൂടെ പുറത്തിറക്കി.
പ്രശസ്ത ഛായാഗ്രാഹകൻ പി.സി ശ്രീറാം ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ സറൗണ്ട് സിങ്ക് സൗണ്ട് എന്ന ടെക്നോളജി ഉപയോഗപ്പെടുത്തിയ ചിത്രമാണ് പ്രാണ. ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും.



