നിവിൻ പോളിയും ഐശ്വര്യയും ഒന്നിക്കുന്ന ‘ബിസ്മി സ്‌പെഷ്യൽ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഇന്ന് സിനിമയിൽ വന്നതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന നിവിൻ പോളിയുടെ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. വീക്കന്റ് ബ്ലോക്ക്ബസ്റ്റഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ‘ബിസ്മി സ്‌പെഷ്യൽ’ ആണ് നിവിൻ പോളിയുടെ പുതിയ ചിത്രം. നവാഗതനായ രാജേഷ്‌ രവി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായികയാകുന്നത്‌ ഐശ്വര്യ ലക്ഷ്മിയാണ്.

സനു വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം നിർവഹിക്കും.

————————————-———————————