‘സാർ സെയ്താൻ ആണെങ്കി നുമ്മ ഇബ്‌ലീസ്’; മാസ്സ് ടീസറുമായി നിവിൻ പോളിയുടെ തുറമുഖം

കമ്മട്ടിപ്പാടം എന്ന ഹിറ്റ്‌ സിനിമക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം സിനിമയുടെ ടീസർ പുറത്തിറങ്ങി. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായി നിവിൻ എത്തുന്ന സിനിമ പറയുന്നത് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ്. 1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Thuramukham Official Teaser

ഗീതു മോഹൻദാസ് ആണ് സിനിമയുടെ ടീസർ കട്ട് നിർവഹിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് പുറമെ ഇന്ദ്രജിത്, ജോജു ജോർജ്, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്, നിമിഷ സജയൻ, സുദേവ് തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സുകുമാർ തെക്കെപ്പാട്ട് ആണ് നിർമാണം.