മേക്കോവറുമായി നിവിൻ പോളി; സാമൂഹിക മാധ്യമങ്ങളിൽ ഏറ്റെടുത്ത് ആരാധകർ

സിനിമ താരങ്ങള്‍ വരുത്തുന്ന മേക്കോവര്‍ ചിത്രങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകർഷിക്കാറുണ്ട്. പടവെട്ട് എന്ന സിനിമയ്ക്ക് വേണ്ടി നിവിന്‍ പോളിയുടെ മേക്കോവറാണ് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും പുതിയതായി ശ്രദ്ധിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം വര്‍ക്കൗട്ടിന് ഇടയില്‍ നിവിന്‍ പോളി ബൈസപ്പ്സ് കാണിച്ച്‌ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരാധകർ ഇത് ഏറ്റെടുത്തിട്ടുണ്ട്. നിവിന് വണ്ണം കൂടുന്നു എന്ന് പലരും മുൻപ് സാമൂഹിക മാധ്യമങ്ങളുടെ വിമർശിച്ചരുന്നു. എന്നാൽ അതും കഥാപാത്രത്തിന് വേണ്ടി ആയിരുന്നോ എന്ന കാര്യം വ്യക്തമല്ല.

നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പടവെട്ടിന് പുറമെ രാജീവ് രവി ചിത്രം തുറമുഖം, കനകം കാമിനി കലഹം, ബിസ്മി സ്പെഷ്യല്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് നിവിന്‍.

നിവിന്‍ പോളി- രാജീവ് രവി ചിത്രം തുറമുഖം റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര മേളയിലെ ബിഗ് സ്രീന്‍ വിഭാഗത്തിലാണ് തുറമുഖം മത്സരിക്കുന്നത്. 1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്.