ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് നിവിൻ പോളിയുടെ മിഖായേൽ. ഉണ്ണി മുകുന്ദൻ മറ്റൊരു പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരുക്കിയത് ഹനീഫ് അദേനിയാണ്. തിയേറ്ററുകളിൽ സമ്മിശ്രണ പ്രതികരണം നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 4 ദിവസം മുന്നെയാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. ഇതിനോടകം 70 ലക്ഷത്തിനടുത്ത് ആളുകൾ കണ്ടുകഴിഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമന്റ് ബോക്സിൽ നിറയെ ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള കമന്റുകളാണ് വരുന്നത്. മികച്ച ത്രില്ലർ സിനിമയാണെന്നാണ് ചിത്രം കണ്ട ഹിന്ദി പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
Subscribe
Login
0 Comments
Oldest



