നിവിൻ പോളിയുടെ കരിയറിലെ മികച്ച പ്രകടനം; മുംബൈ ഫിലിം ഫെസ്റ്റിവലിൽ മൂത്തോന് ഗംഭീര അഭിപ്രായം

ഗീതു മോഹൻദാസ്‌ സംവിധാനം ചെയ്ത്‌ നിവിൻ പോളി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന മൂത്തോന് മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം. ഈ വർഷത്തെ മുംബൈ ഫിലിം ഫെസ്റ്റിവലിലെ ഓപണിംഗ്‌ ചിത്രമായാണ് മൂത്തോൻ മേളയിൽ പ്രദർശിപ്പിച്ചത്‌. നേരത്തെ തന്നെ ടിക്കറ്റുകൾ ഒക്കെ വിറ്റുപോയ ചിത്രത്തിന്റെ ആദ്യ പ്രദർശനം ഇന്നലെ രാത്രിയാണ് നടന്നത്‌. ആദ്യ ഷോ കഴിഞ്ഞപ്പോൾ ഗംഭീര അഭിപ്രായമാണ് മൂത്തോന് ലഭിക്കുന്നത്‌. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മൂത്തോനിലെ അക്ബർ എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

ലക്ഷദ്വീപും മുബൈയും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിൽ തന്റെ ജേഷ്ടനെ അന്വേഷിച്ചെത്തുന്ന ആളുടെ കഥയാണ് ചിത്രം പറയുന്നത്‌. നിവിന് പുറമെ റോഷൻ മാത്യൂ, ദിലീഷ്‌ പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. രാജീവ്‌ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. നവംബർ 8ന് ആണ് ചിത്രത്തിന്റെ തിയേറ്ററികൽ റിലീസ്‌ നിശ്ചയിച്ചിട്ടുള്ളത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments