നിവിൻ പോളിയുടെ പുതിയ ചിത്രം ‘ഗ്യാങ്‌സ്റ്റർ ഓഫ്‌ മുണ്ടൻമല’ പ്രഖ്യാപിച്ചു

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘ഗ്യാങ്‌സ്റ്റർ ഓഫ്‌ മുണ്ടൻമല’ പ്രഖ്യാപിച്ചു. പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായ റോണി മാനുവൽ ജോസഫ്‌ ആണ്. നിവിന്റെ മൂന്നാമത്‌ ഹോം പ്രൊഡക്ഷൻ കൂടിയാണ് ഈ ചിത്രം. ജസ്റ്റിൻ വർഗീസ്‌ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌.