തൈമൂറിനെ വിവാഹം കഴിക്കണമെന്ന് നോറ; അവന് നാല് വയസെന്ന് കരീന

ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇരുവരുടേയും മകൻ തൈമൂറും സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ഇപ്പോഴിതാ തൈമൂറിനായി നടി നോറ ഫത്തേഹി നടത്തിയ അഭ്യർഥനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തൈമൂറിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹമാണ് നോഹ കരീനയോട് തുറന്നുപറഞ്ഞത്. ഇതിന് കരീന നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ശരി, അവന് നാല് വയസാണായത്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നു എന്നാണ് പൊട്ടിച്ചിരിച്ചുകൊണ്ട് കരീന പറഞ്ഞത്. ഇതിന് മറുപടിയായി കുഴപ്പമില്ല, ഞാന്‍ കാത്തിരിക്കാം എന്നായിരുന്നു തമാശരൂപേണ നോറയുടെ മറുപടി.കരീനയുടെ ചാറ്റ് ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു തൈമൂറിനെ കുറിച്ച്‌ നോറ സംസാരിച്ചത്.