അർജുൻ റെഡ്ഡി തമിഴ്‌ റീമേക്കിൽ ധ്രുവ്‌ വിക്രമിന്റെ നായിക ബനിത സന്ധു !!

ഇന്ത്യയിലെ തന്നെ ശ്രദ്ധയേറിയതും തെലുഗ് ഇൻഡസ്ട്രിയിലെ വൻ ഹിറ്റുകളിൽ ഒന്നുമായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്കിൽ ധ്രുവ് വിക്രമിന്റെ നായികയാവാൻ ബനിത സന്ധു. നേരത്തെ തന്നെ വലിയ നിരൂപക ശ്രദ്ധ നേടിയ വരുൺ ധവാൻ ചിത്രം ഒക്ടോബറിലെ നായികയായ ബനിത ഡബിൾ മിന്റ് ചൂയിൻഗം പരസ്യത്തിൽ നിന്നും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ളതാണ്.

നേരത്തെ ഷൂട്ടിങ് ജോലികൾ പൂർത്തിയാക്കിയതാണ് എങ്കിലും ചില കാരണങ്ങൾ കൊണ്ട് ഇപ്പോൾ വീണ്ടും റീഷൂട്ട് ചെയ്യുകയാണ് ഈ ചിത്രം. ക്യാമറയ്ക്ക് പിന്നിലോ മുന്നിലോ ഉള്ള പുതിയ മാറ്റങ്ങളെ പറ്റി വിവരങ്ങൾ ലഭ്യമല്ലെങ്കിലും നിർമാണം E4 Entertainment തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments