മോഹൻലാലിന്റെ വൻ റിലീസ് ആയ ഒടിയൻ റിലീസിന് മുന്നേ നൂറു കോടി നിറവിൽ. പ്രീ റിലീസ് ബിസിനസിലൂടെ ഇന്നലെ വൈകുന്നേരം ആണ് ഈ അപൂർവ നേട്ടം ഒടിയൻ സ്വന്തമാക്കിയത്.
14നു തീയേറ്ററിൽ എത്തുന്ന ചിത്രം മൂന്നു ദിവസം മുന്നേ ഈ നേട്ടം സ്വന്തമാക്കിയത് അഭിമാന നിമിഷമാണ്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ട്വിറ്റർ ഹാന്റിൽ വഴി പുറത്തുവിട്ടത്.
മലയാളത്തിൽ ഇത്തരത്തിൽ 100 കോടി നേട്ടം കൊയ്യുന്ന ആദ്യ ചിത്രമാണ് ഒടിയൻ. തെന്നിന്ത്യയിലെ മൂന്നാമത്തെയും ഇന്ത്യയിലെ 11ആമത്തെയും. മറ്റു ഭാഷകളിലെ വിതരണാവകാശവും അഡ്വാൻസ് ടിക്കറ്റ് വിൽപനയിലൂടെയും ആണ് ഒടിയൻ ഈ നേട്ടം കൈവരിച്ചത്. എന്തായാലും ഉത്സവലഹരിയിലുള്ള 14നായി ഇനി കാത്തിരിക്കാം..!



