കൊച്ചിൻ മൾട്ടിയിൽ 1 കോടി കളക്ഷനുമായി ഒടിയൻ; നേട്ടം കൈവരിക്കുന്ന 5ആമത്തെ മോഹൻലാൽ ചിത്രം..!!


ആദ്യ ദിവസങ്ങളിലെ നെഗറ്റീവ്‌ പ്രതികരണങ്ങൾക്ക്‌ ശേഷം പിന്നീട്‌ അങ്ങോട്ട്‌ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ നടത്തിയത്‌. ഒരുപാട്‌ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം ആദ്യ ദിനം തിയേറ്ററിൽ എത്തിയപ്പോൾ വളരെ മോശം പ്രതികരണമാണ് ലഭിച്ചത്‌. എന്നാൽ പിന്നീട്‌ കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുകയും ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ ഒടിയൻ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയുമാണ് ബോക്സോഫീസിൽ കാണാൻ സാധിച്ചത്‌. ഒരുപിടി ക്രിസ്തുമസ്‌ റിലീസുകൾ ഉണ്ടായിട്ടും ഒടിയൻ കാണാൻ പ്രേക്ഷകരുണ്ടെന്നുള്ള വസ്തുത ഈ ചിത്രത്തിന്രെ മഹാവിജയത്തെ സൂചിപ്പിക്കുന്നു.

റെക്കോർഡുകൾ പലത്‌ മറികടന്ന ഒടിയൻ കൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് മാത്രം 1 കോടി രൂപ നേടി. ഇന്നലെയാണ് ഈ നേട്ടം ഒടിയൻ കൈവരിച്ചത്‌.

ഇതോടെ കൊച്ചി മൾട്ടിയിൽ നിന്ന് 1 കോടി രൂപ കളക്ഷൻ നേടുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രമായി ഒടിയൻ മാറി. ദൃശ്യം, പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഒപ്പം എന്നീ ചിത്രങ്ങളാണ് മുൻപ്‌ ഈ നേട്ടം കൈവരിച്ചിട്ടുള്ള മോഹൻലാൽ സിനിമകൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments