പ്രശസ്ത തെന്നിന്ത്യൻ നടി മെരിലാന്‍ഡ്‌ ശാന്തി അന്തരിച്ചു 81 വയസായിരുന്നു; കോടമ്പാക്കത്ത് വച്ചാണ് അന്ത്യം സംഭവിച്ചത്

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടി മെരിലാന്റ് ശാന്തി അന്തരിച്ചു. പഴയകാലത്തെ നായികനടിയായിരുന്ന ശാന്തി പ്രശസ്ത നർത്തകികൂടിയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

കോട്ടയം ഏറ്റുമാനൂരിൽ ജനിച്ച കെ വി ശാന്തി പിന്നീട് മെരിലാന്റ് ശാന്തി എന്ന പേരിലറിയപ്പെടുകയായിരുന്നു. നൃത്തത്തിലൂടെയാണ് ശാന്തി സിനിമയിലെത്തുന്നത്. ലോകരാഷ്ട്രങ്ങളിലുൾപ്പെടെ നിരവധി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...