പ്രമുഖ നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു.സംസ്കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.
എൺപതുകളിൽ അഭിനയരംഗത്തെത്തിയ ചിത്ര 90 കളിൽ മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും വലുതുമായ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. അപൂര്‍വ്വ രാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയിരുന്നു ചിത്ര. എന്നാൽ ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമയായി കണക്കാക്കുന്നത്. മലയാളത്തിൽ ആദ്യം രണ്ട് ചിത്രങ്ങളിൽ മുഖം കാണിച്ചിരുന്നെങ്കിലും 1983 ല്‍ റിലീസ് ചെയ്ത ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ മലയാള സിനിമയായി രേഖപ്പെടുത്തുന്നത്.

മോഹന്‍ലാലിനും പ്രേം നസീറിനുമൊക്കെ ഒപ്പം മികച്ച തുടക്കമായിരുന്നു അത്. പിന്നീടിങ്ങോട്ട് നൂറോളം സിനിമകളില്‍ ചിത്ര ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയതാര രാജാക്കൻമാരുടെ വളർച്ചാഘട്ടങ്ങളിലെ ചിത്രങ്ങളിൽ ചിത്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തി. ആറാം തമ്പുരാൻ, അദ്വൈതം, ഏകലവ്യൻ, പൊന്നുച്ചാമി, അമരം,പഞ്ചാഗ്‌നി, ദേവാസുരം, നാടോടി തുടങ്ങി പ്രക്ഷകരെ കയ്യിലെടുത്ത ഒരു പിടി മികച്ച കഥാപാത്രങ്ങൾ.

മലയാളത്തിലെന്നപോലെ തമിഴകത്തും ഏറെ സജീവമായിരുന്നു ചിത്ര. രജനികാന്ത്, കമല്‍ ഹസന്‍, പ്രഭു, മോഹന്‍, കാര്‍ത്തിക്, ശിവാജി ഗണേശന്‍, പാണ്ഡിരാജന്‍ തുടങ്ങി അന്നത്തെ ഹിറ്റ് നായകന്മാര്‍ക്കൊപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട്. 20 ല്‍ അധികം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് സിനിമയിലും അഭിനയിച്ചു. തുടക്ക കാലത്ത് മൂന്ന് ഹിന്ദി സിനിമകളും ചെയ്തിട്ടുണ്ട്.2002 ല്‍ പുറത്തിറങ്ങിയ ആഭരണച്ചാര്‍ത്താണ് ഏറ്റവുമൊടുവില്‍ ചെയ്ത ചിത്രം.
മറ്റു പ്രമുഖ നടിമാരുടെ പാത പിൻ തുടർന്ന് കല്യാണത്തിന് ശേഷം ചിത്രയും അഭിനയം വിടുകയായിരുന്നു.



