പണ്ട് ബാബു ആന്റണിയെ വെച്ച് ആക്ഷൻ സിനിമ ചെയ്തിരുന്നുവെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ കേരളത്തിൽ ജനിച്ചേനെ; ഒമർ ലുലു

മലയാള സിനിമയിലെ ആക്ഷന്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമില്ലായിരുന്നു എന്ന് തന്നെ പറയാം. ആയോധന കലകളിൽ ബാബു ആന്റണിക്ക് ഉള്ള പാടവം സിനിമ പ്രേമികൾക്ക് പരിചിതവുമാണ്.

ഇപ്പോഴിതാ ഒമര്‍ ലുലു ചിത്രം ‘പവര്‍ സ്റ്റാറി’ലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി. സംവിധായകൻ ഒമര്‍ ലുലു അദ്ദേഹത്തെ കുറിച്ച്‌ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബാബു ആന്റിണിയെ വച്ച്‌ പണ്ട് ഒരു ആക്ഷന്‍ ചിത്രം ചെയ്തിരുന്നെങ്കില്‍ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ എന്നാണ് ഒമര്‍ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ബാബു ആന്റണി റാംബോ സിനിമ സീരിസിലെ സിൽവേസ്റ്റാർ സ്റ്റാലോൺ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ഒമർ കുറിപ്പ് പങ്കുവെച്ചത്.

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് ഇത്തവണ ഒമര്‍ ലുലു ചെയ്യുന്ന പവര്‍ സ്റ്റാര്‍. കൊകെയ്ന്‍ വിപണി പശ്ചാത്തലത്തിൽ മംഗലാപുരം, കാസര്‍കോട്, കൊച്ചി എന്നിവ ലൊകേഷനുകളാക്കി ആണ് സിനിമ ചിത്രീകരിച്ചത്.

‘ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച്‌ അത്യാവശ്യം നല്ല ബഡ്ജറ്റില്‍ പണ്ട് ഒരു ആക്ഷന്‍ ചിത്രം ചെയ്തിരുന്നു എങ്കില്‍ പാന്‍ ഇന്ത്യയല്ലാ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ കേരളക്കരയില്‍ നിന്ന്’, ഇങ്ങനെയാണ് ഒമറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.

youtube views kopen