മാമാങ്കം സിനിമയെ തകർക്കാനുള്ള സംഘടിത നീക്കത്തിന് കടിഞ്ഞാൺ; ഡീഗ്രെയ്ഡ് ചെയ്യാൻ പ്ലാൻ ചെയ്തവരെ ഉൾപ്പടെ കുടുക്കി പോലീസ്

തീയേറ്ററിൽ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്ന മാമാങ്കം സിനിമയെ തകർക്കാൻ സംഘടിത നീക്കം ഉണ്ടെന്ന് റിലീസിനു മുന്നേ തന്നെ നിർമാതാവ് പോലീസ് പരാതി നൽകിയിരുന്നു. ആ പരാതിയുടെ ഭാഗമായി തന്നെ റിലീസിന് ശേഷം തുടർന്ന് കൊണ്ടിരിക്കുന്ന ഡീഗ്രേഡിംഗ് പ്രവർത്തികൾക്കെതിരെയും അതിനു വേണ്ടിയുള്ള പ്ലാൻ ഇട്ടവരെ ഉൾപ്പടെ മാർക്ക് ചെയ്തിരിക്കുകയാണ് കേരള പോലീസ്. എറണാകുളം ജില്ലയിലെ ഗോവിന്ദ് എന്ന യുവാവ് ആണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇതിനു പുറമെ ഇന്റർനെറ്റിൽ വന്ന വ്യാജ പതിപ്പിനെതിരെയും പോലീസ് സ്‌പെഷ്യൽ ടീം രൂപീകരിച്ചു അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡൗണ്ലോഡ് ചെയ്യുന്നവരെയും കുടുക്കാനുള്ള പരിപാടികൾ ശക്തമായി ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments