‘അങ്കിൾ’ സിനിമയുടെ വ്യാജപതിപ്പ് സംഭവത്തിൽ അറസ്റ്റിലായത് ആന്റി പൈറസി ഉടമ തുഷാർ..!!

മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യുവിന്റെ കഥയിൽ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ സിനിമയുടെ വ്യാജ പതിപ്പ് സംഭവത്തിൽ അറസ്റ്റിലായത് സ്റ്റോപ് പൈറസിക്ക് വേണ്ടി പ്രവർത്തിക്കുന്ന തുഷാർ.

ആന്റി പൈറസി ഉടമയായ തുഷാർ സിനിമയിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം പകർത്തി പ്രമുഖ ടോറന്റ് സൈറ്റ് ആയ സിപ്പി മൂവീസിൽ ഇടുകയും അത് വഴി നിർമാതാവിന് നഷ്ടമുണ്ടാക്കുകയും ചെയ്തു.

പൈറസി സാധ്യത ഉണ്ടെന്നും പറഞ്ഞു നിർമാതാക്കൾക്ക് സുരക്ഷാ വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘത്തിലെ കണ്ണി കൂടിയാണ് തുഷാർ എന്നു പോലീസ് പറയുന്നു

സിനിമ ഇന്റർനെറ്റിൽ വരാതിരിക്കാൻ വേണ്ടി 60000 മുതൽ ഒരു ലക്ഷം വരെ നിർമാതാക്കളുടെ കയ്യിൽ നിന്നും വാങ്ങുന്ന ഇത്തരം സ്ഥാപനങ്ങൾ തന്നെ ഇതിനു പിന്നിൽ എന്നത് വിഷമകരമാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments