മലയാള സിനിമയിലെ ഇൗ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം ഓപ്പറേഷൻ ജാവ ഇനി ഹിന്ദിയിലേക്ക്. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ കൊറോണക്ക് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു. സൂപ്പർ താര ചിത്രം അല്ലാതിരുന്നിട്ട് പോലും മികച്ച വരവേൽപ്പാണ് ഓപ്പറേഷൻ ജാവയ്ക് ലഭിച്ചത്. വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ഇൗ സിനിമയുടെ നിർമ്മാണം നിർവഹിച്ചത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ക്യാമറ ഫായിസ് സിദ്ദിഖ്.എഡിറ്റര്‍ നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആയിരുന്നു സംഗീതം . സീ കേരളയിൽ ഉടൻ തന്നെ ചിത്രം സംപ്രേക്ഷണം ചെയ്യും. എന്തായാലും ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഇപ്പൊൾ വിറ്റു പോയിരിക്കുകയാണ്. ഏതാണ്ട് 40 ലക്ഷം രൂപക്ക് അടുത്താണ് ഹിന്ദി റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നത്.



