കാലം എത്ര കഴിഞ്ഞാലും ചില ചിത്രങ്ങളുണ്ട് നമ്മിൽ നിന്നും മായാതെ അവശേഷിക്കുന്നത്. അത്തരം ചിത്രങ്ങളിലെ പാട്ടുകളും ചില രംഗങ്ങളുമെല്ലാം പ്രേക്ഷകമനസ്സുകള്‍
കീഴടക്കിയിട്ടുള്ളതാകും. അനിയത്തിപ്രാവ് എന്ന സിനിമയും അങ്ങനെ ഒന്നാണ്.
ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിരുന്നു. എന്നാല്‍ അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ഒരു ഗാനമുണ്ട്. ഇപ്പോഴിതാ ആ ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. അടുത്തിടെ അന്തരിച്ച എസ് രമേശന്‍ നായരാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങളുടേയും
വരികള്‍ അദ്ദേഹത്തിന്റേതാണ്. തേങ്ങുമീ വീണയില്‍ എന്നു തുടങ്ങുന്നതാണ് ഈ പാട്ട്. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 1997ൽ ഇറങ്ങിയ
ചിത്രത്തിന്റെ സംവിധാനവും രചനയും ഫാസിൽ ആണ് നിർവ്വഹിച്ചത്.



