വെടി വഴിപാട് എന്ന സിനിമക്ക് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രജിത് നായകനാകുന്ന സിനിമയിൽ സൈജു കുറുപ്പ്, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു സാമൂഹ്യ ആക്ഷേപഹാസ്യ ചിത്രമായിരിക്കും ഇത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. നടൻ ഇന്ദ്രജിത് തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
Subscribe
Login
0 Comments
Oldest



