ലോകകപ്പിൽ ഇന്ത്യയെ പരിഹസിച്ചു കൊണ്ട് പാകിസ്ഥാൻ ചാനലുകൾ; പരിഹാസപാത്രമാക്കിയത് ധീരജവാൻ അഭിനന്ദനെ…!!

ലോകകപ്പ് നടന്ന് കൊണ്ടിരിക്കുമ്പോൾ സൗഹൃദപരമായ പല പരസ്യങ്ങളും രാജ്യങ്ങൾ പങ്ക്‌ വയ്ക്കാറുണ്ട്. എന്നാൽ ഇന്ത്യയ്ക്കൊപ്പമുള്ള മത്സരത്തിന് മുന്നോടി ആയി പാകിസ്ഥാൻ ചാനലുകളിൽ വന്ന പരസ്യമാണ് ഇപ്പോൾ വലിയ വിവാദങ്ങളിലേക്ക് വഴി വയ്ക്കാൻ സാധ്യത ഉള്ളത്.
മിഗ് വിമാനത്തിൽ പാകിസ്ഥാൻ അതിർത്തിയിൽ വീണ ഇന്ത്യൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ അഭിനന്ദൻ വർദ്ധമാനെ കഥാപാത്രമാക്കി കൊണ്ട് ജാസ് ടിവി സംപ്രേഷണം ചെയ്യുന്ന പരസ്യമാണ് പുതിയ വിവാദങ്ങൾക്ക് വഴി വയ്ക്കുന്നത്. പരസ്യത്തിലെ കഥാപാത്രം ജവാനെ പോലെ തന്നെയുള്ള മീശയും ഇന്ത്യൻ ജേഴ്‌സിയും അണിഞ്ഞിരിക്കുന്നു. ടോസ് നേടിയാൽ ഇന്ത്യ എന്തായിർക്കും ചെയ്യുക എന്ന ചോദ്യത്തിന് അഭിനന്ദൻ അന്ന് നൽകിയ ഉത്തരം പോലെ തന്നെ ‘sorry I am not supposed to tell you this” എന്ന വാചകവും ഉപയോഗിചിരിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments