ഈ റോൾ ലാലിന് പറ്റിയതല്ലേ എന്ന് മമ്മൂട്ടി; പറ്റില്ലെന്ന് പറഞ്ഞ് സംവിധായകൻ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 1999 ൽ റിലീസായ ചിത്രമാണ് പല്ലാവൂർ ദേവനാരായണൻ. ഗിരീഷ് പുത്തഞ്ചേരി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് വി എം വിനുവായിരുന്നു. എന്നാൽ ചിത്രത്തിന്റെ കഥകേട്ട മമ്മൂട്ടി പറഞ്ഞത് മറ്റൊന്നായിരുന്നത്രേ.

സിനിമയിലെ നായക കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചുകാണണം എന്നായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. കഥയും കഥാപാത്രവും കേട്ടപ്പോള്‍ തന്നെ ‘ഇത് ലാലിന് പറ്റിയ റോള്‍ അല്ലേ?’ എന്നായിരുന്നു മമ്മൂട്ടി അന്വേഷിച്ചത്. പലതവണ ഇക്കാര്യം വിനുവിനോട് പറയുകയും ചെയ്തു.

പല്ലാവൂർ ദേവനാരായണനായി മമ്മൂട്ടിതന്നെ വരണമെന്ന് വിനുവിന് നിർബന്ധമായിരുന്നു. മമ്മൂട്ടിയുമൊത്ത് വിനു ചെയ്യുന്ന ആദ്യ സിനിമയായിരുന്നു പല്ലാവൂര്‍ ദേവനാരായണന്‍. പിന്നീട് വേഷം, ബസ് കണ്ടക്‍ടര്‍, ഫേസ് ടു ഫേസ് തുടങ്ങിയ ചിത്രങ്ങളും എടുത്തു. മോഹൻലാൽ ചിത്രം ബാലേട്ടനും സംവിധാനം ചെയ്തത് വിനുവാണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...