സ്കൈപാസ്സ്‌ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ‘പന്ത്രണ്ട്’; മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി

സ്കൈപാസ്സ്‌ എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മാതാവ് വിക്ടർ എബ്രഹാം മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചലച്ചിത്രമാണ് പന്ത്രണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ഉൾപ്പെടെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും ചേർന്നാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.

ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒട്ടേറെ പുതുമുഖങ്ങളടക്കം വലിയ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.

അൽഫോൻസ് ജോസഫാണ് സംഗീതം, ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ, കല സംവിധാനം ജോസഫ് നെല്ലിക്കൽ, എഡിറ്റിങ് നബു ഉസ്മാൻ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, ആക്ഷൻ ഫീനിക്സ് പ്രഭു, മേക്കപ്പ് അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈനർ ടോണി ബാബു, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, പ്രൊമോഷൻ കോൺസൾട്ടന്റ് വിപിൻ കുമാർ.

Panthrand Motion Poster